"ആദ്യം നമ്മള്‍ ഓര്‍ക്കേണ്ടത് മുസ്‌ലിം ലീഗ് യാഥാസ്ഥിതികരല്ലെന്നതാണ്. അവര്‍ വര്‍ഗീയവാദികളാണ് എന്നാല്‍ മതബോധമുള്ളവരായിരുന്നില്ല. ജിന്ന പോലും സ്വയം മതബോധമുള്ളവനായിരുന്നില്ല. എന്നിരുന്നാലും കോണ്‍ഗ്രസിനെ പിന്തുണക്കുന്ന മുസ്‌ലിങ്ങളില്‍ ഒരുപാട് ദൈവമീമാംസാപണ്ഡിതന്മാരുണ്ട്. ഇത്തരക്കാര്‍ സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി."
------------------------------------------------------------------------------------------
മതനിരപേക്ഷതയെ കുറിച്ചുള്ള രാധാകൃഷ്ണന്റെ (ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍) ആശയം ഭൂരിപക്ഷവര്‍ഗീയതയ്ക്കു മുന്നില്‍ വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്തു. എല്ലാ മതങ്ങളും സഹിഷ്ണുതയോടെ പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തില്‍ നിന്നും വേര്‍തിരിക്കാനാവത്തതാണ് മതമെന്നും അതു പറയുന്നു. അമൂര്‍ത്തമായ മതത്തിനു സമാനമായ ഒന്നുമില്ല. നമ്മള്‍ എല്ലാമതങ്ങളെയും ഒരുപോലെ പരിഗണിച്ചാല്‍ മതത്തിന് ഭരണകൂടകത്തില്‍ ഒരു പങ്ക് വഹിക്കാന്‍ കഴിയുമെന്നു പറയുന്നത് അസംബന്ധമാണ്. അമൂര്‍ത്തമായ മതം ഇല്ലാത്തതിനാല്‍ ഭൂരിപക്ഷമതത്തിന് മാത്രമേ ഒരു പങ്കുവഹിക്കാനാവുകയുള്ളു. ഇര്‍ഫാന്‍ ഹബീബ് സംസാരിക്കുന്നു….
No comments:
Post a Comment