Monday, July 11, 2011

Fwd: [നന്മ മരം] മുഖ്യന്‍റെ ഓഫീസിലെ ഉറക്കം ഫേസ്ബുക്കില്‍!



---------- Forwarded message ----------
From: Saneesh Thomascheruvil <notification+kr4marbae4mn@facebookmail.com>
Date: 2011/7/11
Subject: [നന്മ മരം] മുഖ്യന്‍റെ ഓഫീസിലെ ഉറക്കം ഫേസ്ബുക്കില്‍!
To: നന്മ മരം <nanmamaramm@groups.facebook.com>


Saneesh Thomascheruvil posted in നന്മ മരം.
മുഖ്യന്‍റെ ഓഫീസിലെ ഉറക്കം ഫേസ്ബുക്കില്‍!   തിരുവനന്തപുരം, വെള്ളി, 8 ജൂലൈ 2011( 16:14 IST )  PRO ഭരണ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ആദ്യപടിയായി മുഖ്യമന്ത്രിയുടെ ഓഫീസും ചേമ്പറും ലൈവായി നെറ്റ് നല്‍‌കുന്നത് ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരുന്നു. എന്നാല്‍ ഈ 'സുതാര്യത' ഇപ്പോള്‍ നാണക്കേട് ആയിരിക്കുകയാണ്. 'നായയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും' എന്ന് തുടങ്ങുന്ന പഴമൊഴി പോലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എത്ര സുതാര്യത ഉണ്ടായാലും ആരൊക്കെ സാക്ഷികളായാലും കൈക്കൂലിയും ഉറക്കവും ഇവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാറില്ലല്ലോ. ഇതാ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജീവനക്കാരന്‍ ഉറങ്ങുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നു.
Saneesh Thomascheruvil 6:14pm Jul 11
മുഖ്യന്‍റെ ഓഫീസിലെ ഉറക്കം ഫേസ്ബുക്കില്‍!
തിരുവനന്തപുരം, വെള്ളി, 8 ജൂലൈ 2011( 16:14 IST )

PRO
ഭരണ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ആദ്യപടിയായി മുഖ്യമന്ത്രിയുടെ ഓഫീസും ചേമ്പറും ലൈവായി നെറ്റ് നല്‍‌കുന്നത് ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരുന്നു. എന്നാല്‍ ഈ 'സുതാര്യത' ഇപ്പോള്‍ നാണക്കേട് ആയിരിക്കുകയാണ്. 'നായയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും' എന്ന് തുടങ്ങുന്ന പഴമൊഴി പോലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എത്ര സുതാര്യത ഉണ്ടായാലും ആരൊക്കെ സാക്ഷികളായാലും കൈക്കൂലിയും ഉറക്കവും ഇവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാറില്ലല്ലോ. ഇതാ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജീവനക്കാരന്‍ ഉറങ്ങുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നു.

"മുഖ്യമന്ത്രിയുടെ ഓഫീസ് ഉറങ്ങാനുള്ളതാണോ? മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനാണോ ലൈവായി ലോകം മുഴുവനും കാണിക്കുന്നത്.... രാവിലെ 10.30. കേരള മുഖ്യമന്ത്രിയുടെ ഓഫീസ്" എന്ന അടിക്കുറിപ്പോടെ ബൈജു ജോണ്‍ എന്ന യൂസറാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നെറ്റില്‍ ലൈവായി കാണിച്ച രംഗങ്ങള്‍ ബൈജു ജോണ്‍ മൊബൈല്‍ പകര്‍ത്തി ഫേസ്‌ബുക്കില്‍ ഇടുകയാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. എന്തായാലും മുഖ്യന്റെ ഓഫീസിലെ ഉറക്കം ഫേസ്‌ബുക്കിലെ മലയാളികള്‍ക്ക് ചൂടന്‍ വിഭവമായി മാറിക്കഴിഞ്ഞു.

'സ്ലീപ്പിംഗ് ലൈവ് ഓണ്‍ സി‌എംസ് ഓഫീസ്' എന്ന് തെരഞ്ഞാല്‍ യൂട്യൂബിലും ഈ വീഡീയോ കിട്ടും. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന പോലെ ഈ ഉറക്കത്തെ എതിര്‍ത്തും അനുകൂലിച്ചും ഫേസ്ബുക്ക് വീഡിയോയുടെ താഴെ അനേകം പേര്‍ കമന്റ് യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. രസകരമായ കമന്റുകളില്‍ ചിലത് ഇവിടെ പകര്‍ത്തുന്നു.

"അതിവേഗം ബഹുദൂരം പോകേണ്ടതല്ലേ? കുറച്ചുറങ്ങിക്കോട്ടേ ശല്യപ്പെടുത്തേണ്ട ചേട്ടാ........"

"അല്‍‌പം ഉറങ്ങട്ടെ! എന്തെല്ലാം ഇത്രകാലം അവിടെ നടന്നിരിക്കുന്നു. ഇങ്ങനെ ഒരു ലൈവ് വെബ്കാസ്റ്റിംഗ് ഉള്ളതുകൊണ്ടാണല്ലോ ഈ കാഴ്ച നമുക്ക് കാണാന്‍ കഴിഞ്ഞത്. അതുതന്നെ നല്ലകാര്യമല്ലേ. മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കുമെന്നു നോക്കാം.."

"മല അതിന്റെ സ്ഥാനം മാറി എന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിച്ചു കൊള്ളുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വഭാവം മാറ്റി എന്ന് കേട്ടാല്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുത്.........."

"ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസിലെ സ്റ്റാഫ് വെളുപ്പാന്‍ കാലത്ത് ഒന്ന് കണ്ണടച്ച് ഇരുന്നതിനാണോ ഇത്ര അധികം പ്രതിഷേധക്കാര് ഇവിടെ നിരന്നത്? 5 വര്‍ഷം ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കുംഭകര്‍ണ സേവ നടത്തിയിട്ടും ആര്‍ക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നെയും 68 സീറ്റ് കൊടുക്കാന്‍ തയ്യാറായി. ഈ കേരള ജനത എങ്ങോട്ട്?"

"ഇത് ഗുരുതരമായ അശ്രദ്ധയാണ്‌. ഇത്ര അതിവേഗം ഈ അബദ്ധം കാണിക്കെണ്ടാതില്ലായിരുന്നു. ഈ ഓഫീസില്‍ ആളെ തെരഞ്ഞെടുക്കുമ്പോള്‍, ഇത്ര ഉത്തരവാദിത്തമില്ലാത്ത ആള്‍ക്കാരെ വച്ചതും തെറ്റ്. ലോകം മുഴുവന്‍ ഇയാളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഇയാള്‍ അറിയുന്നില്ലെന്ന് ഉറപ്പ്. ഇയാള്‍ക്ക് ഇന്റര്‍നെറ്റ്‌ എന്താണെന്ന് അറിയാമോ എന്നും സംശയം! ആ ഓഫീസിന്റെ കിടപ്പ് കണ്ടാല്‍ ഊരിലെ പഞ്ഞം അറിവാകും."

"ഈ എതിര്‍ത്ത് കമന്റ്‌ ചെയ്യുന്ന ആരെങ്കിലും ഇപ്പോള്‍ ആ ലിങ്ക് ചെക്ക്‌ ചെയ്തിരുന്നോ... ആ ഓഫീസില്‍ രാത്രി 8:00 വരെ വര്‍ക്ക്‌ ചെയ്തിരുന്നു..."

എന്തായാലും ഓഫീസില്‍ സ്റ്റാഫിലൊരാള്‍ ഉറങ്ങിയ സംഭവം ആരെങ്കിലും മുഖ്യമന്ത്രിയെ അറിയിക്കും എന്നുറപ്പ്. ഇതിനെതിരെ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കുമെന്ന് വരും‌നാളുകളില്‍ അറിയാം.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment