Monday, July 11, 2011

Fwd: [നന്മ മരം] 7/11: മരിക്കാന്‍ മടിച്ച പരാഗ് ജീവിക്കുന്നു!



---------- Forwarded message ----------
From: Saneesh Thomascheruvil <notification+kr4marbae4mn@facebookmail.com>
Date: 2011/7/11
Subject: [നന്മ മരം] 7/11: മരിക്കാന്‍ മടിച്ച പരാഗ് ജീവിക്കുന്നു!
To: നന്മ മരം <nanmamaramm@groups.facebook.com>


Saneesh Thomascheruvil posted in നന്മ മരം.
7/11: മരിക്കാന്‍ മടിച്ച പരാഗ് ജീവിക്കുന്നു!   മുംബൈ, തിങ്കള്‍, 11 ജൂലൈ 2011( 13:43 IST )  PRO ജൂലൈ 11, 2006. മുംബൈയില്‍ സബേര്‍ബന്‍ ട്രെയിനുകളില്‍ നടന്ന പരമ്പര സ്ഫോടനങ്ങള്‍ ഒരു ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. ഇപ്പോഴിതാ സ്ഫോടനത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ഒരു സ്ഫോടന ഇരയുടെ വാര്‍ത്ത മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നു - സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ പരാഗ് സാവന്ത് എന്ന യുവാവ് അഞ്ച് വര്‍ഷത്തിനു ശേഷം ജീവിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത, വര്‍ഷങ്ങളോളം അബോധാവസ്ഥയില്‍ കിടന്നശേഷം!  ജോലികഴിഞ്ഞ് പതിവുപോലെ വിരാരിലേക്ക് പോവുന്ന ട്രെയിനില്‍ കയറിയതായിരുന്നു പരാഗ്. ഏകദേശം ഒരേ സമയത്ത് ഏഴ് ട്രെയിനുകളില്‍ നടന്ന സ്ഫോടനം പരാഗിന്റെ ജീവിതത്തിലും അനിശ്ചിതത്വം പടര്‍ത്തി. സ്ഫോടനത്തില്‍ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ പരാഗ് രണ്ട് വര്‍ഷത്തോളം അബോധാവസ്ഥയില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിയാതെ, ഒരു വാക്കുപോലും മിണ്ടാനാകാതെ കിടന്നു!  അപകടം പറ്റിയപ്പോള്‍ പരാഗിന്റെ ഭാര്യ ആറ് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട്, തനിക്ക് കുഞ്ഞ് പിറന്നതോ കുഞ്ഞ് തന്നെ കാണാന്‍ വരുന്നതോ തിരിച്ചറിയാന്‍ സാധിക്കാതെയായിരുന്നു പരാഗിന്റെ ജീവിതം കിടക്കയിലമര്‍ന്നത്.  രണ്ട് വഷത്തിനു ശേഷം, 2008-ല്‍ പരാഗ് ചില വാക്കുകള്‍ ഉരുവിട്ടു തുടങ്ങി. ഒരിക്കലും പരാഗിനെ ഒറ്റയ്ക്ക് ആവാന്‍ കുടുംബാംഗങ്ങള്‍ അനുവദിച്ചിരുന്നില്ല. പതുക്കെ പതുക്കെ പരാഗിന് സംസാരശേഷി പൂര്‍ണമായും തിരിച്ചുകിട്ടി. ഇനി നല്ല രീതിയിലുള്ള ഫിസിയോ തെറാപ്പി നല്‍കിയാല്‍ പരാഗിന് എഴുന്നേറ്റ് നടക്കാനാവുമെന്ന പ്രതീക്ഷയുടെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍.  പതിനൊന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് സ്ഫോടനങ്ങളെല്ലാം നടന്നത്. സ്ഫോടനത്തില്‍ 200 പേര്‍ മരിക്കുകയും ആയിരം പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.
Saneesh Thomascheruvil 6:10pm Jul 11
7/11: മരിക്കാന്‍ മടിച്ച പരാഗ് ജീവിക്കുന്നു!
മുംബൈ, തിങ്കള്‍, 11 ജൂലൈ 2011( 13:43 IST )

PRO
ജൂലൈ 11, 2006. മുംബൈയില്‍ സബേര്‍ബന്‍ ട്രെയിനുകളില്‍ നടന്ന പരമ്പര സ്ഫോടനങ്ങള്‍ ഒരു ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. ഇപ്പോഴിതാ സ്ഫോടനത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ഒരു സ്ഫോടന ഇരയുടെ വാര്‍ത്ത മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നു - സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ പരാഗ് സാവന്ത് എന്ന യുവാവ് അഞ്ച് വര്‍ഷത്തിനു ശേഷം ജീവിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത, വര്‍ഷങ്ങളോളം അബോധാവസ്ഥയില്‍ കിടന്നശേഷം!

ജോലികഴിഞ്ഞ് പതിവുപോലെ വിരാരിലേക്ക് പോവുന്ന ട്രെയിനില്‍ കയറിയതായിരുന്നു പരാഗ്. ഏകദേശം ഒരേ സമയത്ത് ഏഴ് ട്രെയിനുകളില്‍ നടന്ന സ്ഫോടനം പരാഗിന്റെ ജീവിതത്തിലും അനിശ്ചിതത്വം പടര്‍ത്തി. സ്ഫോടനത്തില്‍ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ പരാഗ് രണ്ട് വര്‍ഷത്തോളം അബോധാവസ്ഥയില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരിച്ചറിയാതെ, ഒരു വാക്കുപോലും മിണ്ടാനാകാതെ കിടന്നു!

അപകടം പറ്റിയപ്പോള്‍ പരാഗിന്റെ ഭാര്യ ആറ് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട്, തനിക്ക് കുഞ്ഞ് പിറന്നതോ കുഞ്ഞ് തന്നെ കാണാന്‍ വരുന്നതോ തിരിച്ചറിയാന്‍ സാധിക്കാതെയായിരുന്നു പരാഗിന്റെ ജീവിതം കിടക്കയിലമര്‍ന്നത്.

രണ്ട് വഷത്തിനു ശേഷം, 2008-ല്‍ പരാഗ് ചില വാക്കുകള്‍ ഉരുവിട്ടു തുടങ്ങി. ഒരിക്കലും പരാഗിനെ ഒറ്റയ്ക്ക് ആവാന്‍ കുടുംബാംഗങ്ങള്‍ അനുവദിച്ചിരുന്നില്ല. പതുക്കെ പതുക്കെ പരാഗിന് സംസാരശേഷി പൂര്‍ണമായും തിരിച്ചുകിട്ടി. ഇനി നല്ല രീതിയിലുള്ള ഫിസിയോ തെറാപ്പി നല്‍കിയാല്‍ പരാഗിന് എഴുന്നേറ്റ് നടക്കാനാവുമെന്ന പ്രതീക്ഷയുടെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍.

പതിനൊന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് സ്ഫോടനങ്ങളെല്ലാം നടന്നത്. സ്ഫോടനത്തില്‍ 200 പേര്‍ മരിക്കുകയും ആയിരം പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment