Monday, June 27, 2011

Fwd: ["ശ്രുതിലയം" Shruthilayam] ഓര്‍മ്മചെപ്പിലെ എഴുതാ പുറങ്ങള്‍



---------- Forwarded message ----------
From: Girish Varma <notification+kr4marbae4mn@facebookmail.com>
Date: 2011/6/27
Subject: ["ശ്രുതിലയം" Shruthilayam] ഓര്‍മ്മചെപ്പിലെ എഴുതാ പുറങ്ങള്‍
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>


ഓര്‍മ്മചെപ്പിലെ എഴുതാ പുറങ്ങള്‍  പ്രിയപ്പെട്ട കഥാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാളേക്ക് രണ്ടു വര്‍ഷം തികയുന്നു. ഉജ്വലമായ ആ ഓര്‍മകള്‍ക്ക് മുന്‍പില്‍ സാഷ്ടാംഗം നമസ്കരിച്ചു കൊണ്ട് ചിലത് ഇവിടെ കുറിക്കുക ആണ്....  നാല്‍പ്പതോളം തിരക്കഥകള്‍, അതില്‍ പന്ത്രണ്ട് എണ്ണം സംവിധാനം ചെയ്തത് .മലയാള സിനിമ സങ്കല്‍പ്പത്തെ തന്നെ മാറ്റി മറിച്ച് കൊണ്ട് ല...ോഹിതദാസ് കടന്നു വന്നപ്പോള്‍ പ്രേക്ഷക ഹൃദയം ഒന്നാകെ വല്ലാത്ത ഒരു അനുഭൂതിയില്‍ ആണ്ടു പോവുകയാണുണ്ടായത് . ജീവിതത്തിന്റെ മണമുള്ള കരുത്തുറ്റ കഥാപാത്രങ്ങള്‍ തിരശീലയില്‍ പുതു ചലനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പലപ്പോഴും അത് താനല്ലേ , അല്ലെങ്കില്‍ അറിയുന്നോരാള്‍ , കണ്ടു മറന്ന ഒരാള്‍ എന്നൊക്കെ ചിന്തിച്ചു പോയിട്ടുണ്ടാകാം. ശരിക്കും മലയാളിയുടെ മനസ്സറിഞ്ഞു എഴുതിയ ഒരു കഥാകൃത്ത്‌ ആയിരുന്നു ലോഹിതദാസ്. പാരമ്പര്യത്തിന്റെ ഇല്ലാവള്ളികളില്‍ തൂങ്ങിയാടി , നിശബ്ദമായി ,പൊടുന്നനെയൊരു പെരുമഴപോലെ, അന്ധവിശ്വാസങ്ങളുടെ തനിയാവര്‍ത്തനങ്ങളില്‍ അഴുകിയമരുന്ന ചിലര്‍. സമൂഹത്തിലെ ചില മൃഗീയ കാഴ്ചപ്പാടുകള്‍. തകര്‍ത്തെറിയുന്ന ജീവിതങ്ങളുടെ വിഭ്രമാത്മകമായ മനസ്സിന്റെ സ്പോടനങ്ങള്‍ .ഭൂത കണ്ണാടിയില്‍ തെളിയുന്ന കാഴ്ചകള്‍. പാര്‍ശ്വവല്ക്കരിക്കപെട്ട മനുഷ്യരുടെ വ്യക്തി ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ഈ കഥാകാരന്‍. തനിയാവര്‍ത്തനത്തില്‍ തുടങ്ങി ഒട്ടു മിക്ക തിരക്കഥകളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാനസിക സംഘര്‍ഷങ്ങളില്‍ ഉള്ളുലയുന്ന കഥാപാത്രങ്ങളെ കാണാം കഴിയും.  സമൂഹം ഒരു ക്രിമിനല്‍ ആയി സ്ഥിര പ്രതിഷ്ഠയാക്കുന്ന സേതു എന്ന കിരീടത്തിലെ കഥാപാത്രം, കൂടുതല്‍ സ്നേഹം നുകരാന്‍ കഴിയാതെ ജീവിതത്തില്‍ നിന്നും ആത്മാഹൂതി ചെയ്ത പ്രിയതമയെ ഓര്‍ത്ത്‌ ജീവിതം ഹോമിച്ച കമല ദളത്തിലെ നന്ദഗോപന്‍ ,കുടുംബബന്ധങ്ങള്‍ ബന്ധനമായി പരിണമിച്ചപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ചകോരത്തിലെ മുകുന്ദന്‍ മേനോനും, ശാരദാ മണിയും , സുഖസൌകര്യങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും ഓര്‍മ്മിക്കപെടുന്ന നഷ്ടങ്ങള്‍ , അവ പകര്‍ന്നു തരുന്ന ആലോസരങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ആണ് അറിയുന്നത് സ്നേഹം ഒരിക്കലും പിടികിട്ടാ ദൂരെ ആണെന്ന്.. ദശരഥം ഓര്‍മ്മിപ്പിക്കുന്നു. സ്നേഹം ഒരിക്കലും പിടിച്ചുവെക്കാനോ, ഒരേ ദിശയിലേക്കു മാത്രം തിരിച്ച് വിടാനോ പറ്റുന്നതല്ല. അമരം നമ്മളെ കൊണ്ടുപോകുന്നത് സ്നേഹത്തിന്റെ കൈവഴികള്‍ പിരിയുന്നിടത്തെക്കാണ്.മേലേടത്തു രാഘവന്‍ നായര്‍ എന്ന ശുദ്ധ ഗ്രാമീണ കഥാപാത്രം പിറന്നു വീണത്‌ ഈ വിശുദ്ധ തൂലികയില്‍ നിന്ന്. അച്ഛനും, മകനും തമ്മിലുള്ള ശക്തമായ ആത്മബന്ധത്തിന്റെ കഥ പറയുന്നു കാരുണ്യം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ . കടുത്ത ജീവിത യാഥാര്‍ത്യങ്ങളിലൂടെ കടന്നുപോവുന്ന കന്മദത്തിലെ ഭാനു, കാതോടു കാതോരത്തിലെ സരിതയുടെ കഥാപാത്രം ,കസ്തൂരിമാനിലെ മീരജസ്മീന്‍ അവതരിപ്പിച്ച കഥാപാത്രം …. അങ്ങിനെ അങ്ങിനെ എത്രയെത്ര ജീവിത ഗന്ധിയായ സൃഷ്ടികള്‍. ജീവിക്കാന്‍ വേണ്ടി പാടുപെടുന്നവര്‍….. എന്നിട്ടും..??? ഇരുളില്‍ നിന്നും മറ്റൊരു യഥാര്‍ത്ഥ ജീവിത കഥ നമ്മെ തേടി വരുന്നു. കാണുക. .  അഭ്ര പാളികളിലെ നിഴല്‍ചിത്രങ്ങള്‍ . നിശബ്ദതയില്‍ തുടങ്ങി ശബ്ദമാനങ്ങള്‍ തേടുന്ന വര്‍ണ്ണ വിസ്മയങ്ങളുടെ കൂട്ട് കലര്‍ത്തി ജീവിതഗന്ധിയായതും , അല്ലാത്തതുമായ മനുഷ്യ ജീവിത കഥകള്‍ തകര്‍ത്താടുന്ന വെള്ള തിരശീലയില്‍ കാലം ഉരുക്കിയോഴിക്കുന്ന കാനല്‍ ജലം പോലെ ചലച്ചിത്രകാരന്റെ സ്വപ്നങ്ങളും മിഴികള്‍ മലച്ചു കിടക്കുകയാണോ? ലോഹിതദാസ് എന്ന അതുല്യ പ്രതിഭയിലൂടെ മലയാള സിനിമ സമ്പന്നമായിരുന്ന കാലം. സമ്പന്നരായ നിര്‍മ്മാതാക്കളും, താരങ്ങളും. സര്‍ഗ്ഗ ധനനായ കലാകാരന്റെ വിരല്‍ തുമ്പ് നല്‍കിയ സമ്പത്തിലും, പ്രശസ്തിയിലും കരകയറിയവര്‍ എത്രയോ കാണും. ഇന്നിപ്പോള്‍ ലോഹിതദാസ് അന്തരിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴേക്കും തന്നെ അദ്ദേഹത്തിന്റെ കുടുംബം കടക്കെണിയിലും , കുട്ടികളുടെ പഠന തടസ്സത്തിലും വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍ . ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് ഇവിടെ. മലയാള സിനിമ ഈ അത്ഭുത പ്രതിഭയെ ചതിക്കുകയായിരുന്നുവോ? ഈ പ്രതിഭയെ വിറ്റ് കാശാക്കുകയായിരുന്നുവോ ചിലര്‍? . ഇന്നും പല സിനിമകളില്‍ നിന്നും പ്രതിഫലം കിട്ടാനുണ്ട് എന്ന് കേള്‍ക്കപ്പെടുന്നു. കുട്ടികളുടെ പഠന ചുമതല ഏറ്റെടുത്ത സൂപ്പര്‍ താരം മുങ്ങിയോ? വണ്ടിചെക്ക് നല്‍കി കബളിപ്പിക്കപ്പെട്ട ഒരു കലാകാരിയായിരുന്നു അന്തരിച്ച അടൂര്‍ ഭവാനി. പട്ടിണി പരിവട്ടങ്ങളില്‍ പെട്ട് ആ പാവം കലാകാരി ജീവിതത്തോടെ യാത്ര പറഞ്ഞു പോയി. കോടികള്‍ മറിയുന്ന സിനിമ വ്യവസായം ഇന്ന് സംഘടനകളുടെ പിടിയില്‍ ആണ്. ഓരോ വിഭാഗത്തിനും വെവ്വേറെ സംഘടനകള്‍ . ലോഹിതദാസിനെ പോലെ വഞ്ചിക്കപെട്ട കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ടത് വാങ്ങിച്ചു കൊടുക്കാന്‍ വേണ്ടപ്പെട്ടവരുടെ ശ്രദ്ധ പതിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം.കൂടുതല്‍ കാണുക
Girish Varma 10:01am Jun 27
ഓര്‍മ്മചെപ്പിലെ എഴുതാ പുറങ്ങള്‍

പ്രിയപ്പെട്ട കഥാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാളേക്ക് രണ്ടു വര്‍ഷം തികയുന്നു. ഉജ്വലമായ ആ ഓര്‍മകള്‍ക്ക് മുന്‍പില്‍ സാഷ്ടാംഗം നമസ്കരിച്ചു കൊണ്ട് ചിലത് ഇവിടെ കുറിക്കുക ആണ്....

നാല്‍പ്പതോളം തിരക്കഥകള്‍, അതില്‍ പന്ത്രണ്ട് എണ്ണം സംവിധാനം ചെയ്തത് .മലയാള സിനിമ സങ്കല്‍പ്പത്തെ തന്നെ മാറ്റി മറിച്ച് കൊണ്ട് ല...ോഹിതദാസ് കടന്നു വന്നപ്പോള്‍ പ്രേക്ഷക ഹൃദയം ഒന്നാകെ വല്ലാത്ത ഒരു അനുഭൂതിയില്‍ ആണ്ടു പോവുകയാണുണ്ടായത് . ജീവിതത്തിന്റെ മണമുള്ള കരുത്തുറ്റ കഥാപാത്രങ്ങള്‍ തിരശീലയില്‍ പുതു ചലനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പലപ്പോഴും അത് താനല്ലേ , അല്ലെങ്കില്‍ അറിയുന്നോരാള്‍ , കണ്ടു മറന്ന ഒരാള്‍ എന്നൊക്കെ ചിന്തിച്ചു പോയിട്ടുണ്ടാകാം. ശരിക്കും മലയാളിയുടെ മനസ്സറിഞ്ഞു എഴുതിയ ഒരു കഥാകൃത്ത്‌ ആയിരുന്നു ലോഹിതദാസ്.
പാരമ്പര്യത്തിന്റെ ഇല്ലാവള്ളികളില്‍ തൂങ്ങിയാടി , നിശബ്ദമായി ,പൊടുന്നനെയൊരു പെരുമഴപോലെ, അന്ധവിശ്വാസങ്ങളുടെ തനിയാവര്‍ത്തനങ്ങളില്‍ അഴുകിയമരുന്ന ചിലര്‍. സമൂഹത്തിലെ ചില മൃഗീയ കാഴ്ചപ്പാടുകള്‍. തകര്‍ത്തെറിയുന്ന ജീവിതങ്ങളുടെ വിഭ്രമാത്മകമായ മനസ്സിന്റെ സ്പോടനങ്ങള്‍ .ഭൂത കണ്ണാടിയില്‍ തെളിയുന്ന കാഴ്ചകള്‍. പാര്‍ശ്വവല്ക്കരിക്കപെട്ട മനുഷ്യരുടെ വ്യക്തി ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നു
ഈ കഥാകാരന്‍. തനിയാവര്‍ത്തനത്തില്‍ തുടങ്ങി ഒട്ടു മിക്ക തിരക്കഥകളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാനസിക സംഘര്‍ഷങ്ങളില്‍ ഉള്ളുലയുന്ന കഥാപാത്രങ്ങളെ കാണാം കഴിയും.

സമൂഹം ഒരു ക്രിമിനല്‍ ആയി സ്ഥിര പ്രതിഷ്ഠയാക്കുന്ന സേതു എന്ന കിരീടത്തിലെ കഥാപാത്രം, കൂടുതല്‍ സ്നേഹം നുകരാന്‍ കഴിയാതെ ജീവിതത്തില്‍ നിന്നും ആത്മാഹൂതി ചെയ്ത പ്രിയതമയെ ഓര്‍ത്ത്‌ ജീവിതം ഹോമിച്ച കമല ദളത്തിലെ നന്ദഗോപന്‍ ,കുടുംബബന്ധങ്ങള്‍ ബന്ധനമായി പരിണമിച്ചപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ചകോരത്തിലെ മുകുന്ദന്‍ മേനോനും, ശാരദാ മണിയും , സുഖസൌകര്യങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും ഓര്‍മ്മിക്കപെടുന്ന നഷ്ടങ്ങള്‍ , അവ പകര്‍ന്നു തരുന്ന ആലോസരങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ആണ് അറിയുന്നത് സ്നേഹം ഒരിക്കലും പിടികിട്ടാ ദൂരെ ആണെന്ന്.. ദശരഥം ഓര്‍മ്മിപ്പിക്കുന്നു. സ്നേഹം ഒരിക്കലും പിടിച്ചുവെക്കാനോ, ഒരേ ദിശയിലേക്കു മാത്രം തിരിച്ച് വിടാനോ പറ്റുന്നതല്ല. അമരം നമ്മളെ കൊണ്ടുപോകുന്നത് സ്നേഹത്തിന്റെ കൈവഴികള്‍ പിരിയുന്നിടത്തെക്കാണ്.മേലേടത്തു രാഘവന്‍ നായര്‍ എന്ന ശുദ്ധ ഗ്രാമീണ കഥാപാത്രം പിറന്നു വീണത്‌ ഈ വിശുദ്ധ തൂലികയില്‍ നിന്ന്. അച്ഛനും, മകനും തമ്മിലുള്ള ശക്തമായ ആത്മബന്ധത്തിന്റെ കഥ പറയുന്നു കാരുണ്യം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ . കടുത്ത ജീവിത യാഥാര്‍ത്യങ്ങളിലൂടെ കടന്നുപോവുന്ന കന്മദത്തിലെ ഭാനു, കാതോടു കാതോരത്തിലെ സരിതയുടെ കഥാപാത്രം ,കസ്തൂരിമാനിലെ മീരജസ്മീന്‍ അവതരിപ്പിച്ച കഥാപാത്രം …. അങ്ങിനെ അങ്ങിനെ എത്രയെത്ര ജീവിത ഗന്ധിയായ സൃഷ്ടികള്‍. ജീവിക്കാന്‍ വേണ്ടി പാടുപെടുന്നവര്‍….. എന്നിട്ടും..??? ഇരുളില്‍ നിന്നും മറ്റൊരു യഥാര്‍ത്ഥ ജീവിത കഥ നമ്മെ തേടി വരുന്നു. കാണുക.
.

അഭ്ര പാളികളിലെ നിഴല്‍ചിത്രങ്ങള്‍ . നിശബ്ദതയില്‍ തുടങ്ങി ശബ്ദമാനങ്ങള്‍ തേടുന്ന വര്‍ണ്ണ വിസ്മയങ്ങളുടെ കൂട്ട് കലര്‍ത്തി ജീവിതഗന്ധിയായതും , അല്ലാത്തതുമായ മനുഷ്യ ജീവിത കഥകള്‍ തകര്‍ത്താടുന്ന വെള്ള തിരശീലയില്‍ കാലം ഉരുക്കിയോഴിക്കുന്ന കാനല്‍ ജലം പോലെ ചലച്ചിത്രകാരന്റെ സ്വപ്നങ്ങളും മിഴികള്‍ മലച്ചു കിടക്കുകയാണോ? ലോഹിതദാസ് എന്ന അതുല്യ പ്രതിഭയിലൂടെ മലയാള സിനിമ സമ്പന്നമായിരുന്ന കാലം. സമ്പന്നരായ നിര്‍മ്മാതാക്കളും, താരങ്ങളും. സര്‍ഗ്ഗ ധനനായ കലാകാരന്റെ വിരല്‍ തുമ്പ് നല്‍കിയ സമ്പത്തിലും, പ്രശസ്തിയിലും കരകയറിയവര്‍ എത്രയോ കാണും. ഇന്നിപ്പോള്‍ ലോഹിതദാസ് അന്തരിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴേക്കും തന്നെ അദ്ദേഹത്തിന്റെ കുടുംബം കടക്കെണിയിലും , കുട്ടികളുടെ പഠന തടസ്സത്തിലും വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍ . ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് ഇവിടെ. മലയാള സിനിമ ഈ അത്ഭുത പ്രതിഭയെ ചതിക്കുകയായിരുന്നുവോ? ഈ പ്രതിഭയെ വിറ്റ് കാശാക്കുകയായിരുന്നുവോ ചിലര്‍? . ഇന്നും പല സിനിമകളില്‍ നിന്നും പ്രതിഫലം കിട്ടാനുണ്ട് എന്ന് കേള്‍ക്കപ്പെടുന്നു. കുട്ടികളുടെ പഠന ചുമതല ഏറ്റെടുത്ത സൂപ്പര്‍ താരം മുങ്ങിയോ? വണ്ടിചെക്ക് നല്‍കി കബളിപ്പിക്കപ്പെട്ട ഒരു കലാകാരിയായിരുന്നു അന്തരിച്ച അടൂര്‍ ഭവാനി. പട്ടിണി പരിവട്ടങ്ങളില്‍ പെട്ട് ആ പാവം കലാകാരി ജീവിതത്തോടെ യാത്ര പറഞ്ഞു പോയി.
കോടികള്‍ മറിയുന്ന സിനിമ വ്യവസായം ഇന്ന് സംഘടനകളുടെ പിടിയില്‍ ആണ്. ഓരോ വിഭാഗത്തിനും വെവ്വേറെ സംഘടനകള്‍ . ലോഹിതദാസിനെ പോലെ വഞ്ചിക്കപെട്ട കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ടത് വാങ്ങിച്ചു കൊടുക്കാന്‍ വേണ്ടപ്പെട്ടവരുടെ ശ്രദ്ധ പതിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം.കൂടുതല്‍ കാണുക

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment