Saturday, July 16, 2011

Fwd: [നന്മ മരം] കൊതിയൂറും ശില്‍പ്പങ്ങള്‍



---------- Forwarded message ----------
From: Saneesh Thomascheruvil <notification+kr4marbae4mn@facebookmail.com>
Date: 2011/7/16
Subject: [നന്മ മരം] കൊതിയൂറും ശില്‍പ്പങ്ങള്‍
To: നന്മ മരം <nanmamaramm@groups.facebook.com>


Saneesh Thomascheruvil posted in നന്മ മരം.
കൊതിയൂറും ശില്‍പ്പങ്ങള്‍ Text Size:     കാരന്‍ പോര്‍ടാലിയോ തന്റെ കൂട്ടുകാരി ആരംഭിച്ച ബേക്കറി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. അമേരിക്കയിലെ ജോര്‍ജിയിലുള്ള അന്റ്‌ലാന്റിയിലാണ്‌ ഹൈലാന്‍ഡ്‌ ബേക്കറി എന്ന പേരില്‍ കാരന്റെ കൂട്ടുകാരി സ്‌റ്റാസി എമ്മ ബേക്കറി ആരംഭിച്ചത്‌. കേക്കുകളും മിഠായികളും ഉള്‍പ്പെടെ കൊതിയൂറുന്ന വിഭവങ്ങള്‍ അലങ്കരിച്ച ചില്ലലമാരകള്‍ കാരനെ ആകര്‍ഷിച്ചു. എന്നാല്‍, കാരന്റെ കണ്ണുകള്‍ പരതിയിരുന്ന അലങ്കരിച്ച കേക്കുകള്‍ ബേക്കറിയില്‍ ഇല്ലായിരുന്നു. സ്‌റ്റാസിയോട്‌ അല്‌പം കളിയായും എന്നാല്‍ കാര്യമായും കാരന്‍ പറഞ്ഞു ഞാന്‍ ഏതാനും അലങ്കരിച്ച കേക്കുകള്‍ ഉണ്ടാക്കി തരട്ടെ. സ്‌റ്റാസിക്കു നൂറുവട്ടം സമ്മതം. 2005-ലെ ആ ദിനം കാരന്റെ ജീവിതം മാറ്റി മറിച്ചു. ബാങ്ക്‌ ജോലി രാജിവച്ച്‌ കാരന്‍ ബേക്കറിയില്‍ കേക്കുകളുണ്ടാക്കി തുടങ്ങി.   ലോകപ്രശസ്‌തരായവര്‍ കാരനുണ്ടാക്കിയ കേക്കുകള്‍ വാങ്ങാന്‍ ക്യൂനിന്നു. വിഖ്യാത സംഗീതജ്‌ഞന്‍ എല്‍ട്ടന്‍ ജോണ്‍, ഹോളിവുഡ്‌ അഭിനേത്രി ഡെമി മൂര്‍ തുടങ്ങിയവരൊക്കെ കാരന്റെ കേക്കിന്റെ രുചി അംഗീകരിച്ചവരാണ്‌.   ആളുകളുടെ രൂപത്തിലും വലുപ്പത്തിലും കാരന്‍ സൃഷ്‌ടിക്കുന്ന കേക്കുകളാണ്‌ അവരെ പ്രശസ്‌തയാക്കിയത്‌. കണ്ണുകള്‍ക്ക്‌ ആസ്വാദ്യകരവും നാവിനു രുചികരവുമായ കേക്ക്‌ ശില്‍പ്പിയാണ്‌ ഈ വിദഗ്‌ധ. കേക്കുകളില്‍ ശില്‌പം തീര്‍ക്കുന്ന കലാകാരിയാണ്‌ കാരനെന്നാണ്‌ ഒരിക്കലെങ്കിലും അവരുടെ കേക്കുകള്‍ കണ്ടിട്ടുള്ളവര്‍ പറയുന്നത്‌.   ബേക്കറി ജീവനക്കാരനായ മുത്തച്‌ഛനാണ്‌ കാരന്റെ കേക്കുപ്രേമത്തിന്റെ കാരണക്കാരന്‍. കുട്ടിക്കാലത്ത്‌ മുത്തച്‌ഛനൊപ്പമുള്ള ബേക്കറി യാത്രകളാണ്‌ കാരന്റെ അലങ്കരിച്ച കേക്കുകളുടെ ലോകത്തേക്ക്‌ നയിച്ചത്‌. പിന്നീട്‌ പഠിച്ച്‌ ബാങ്ക്‌ ജോലിക്കാരിയായെങ്കിലും കാരന്‍ കേക്കുകളോടുള്ള ഇഷ്‌ടവും മനസില്‍ സൂക്ഷിക്കുകയായിരുന്നു. കൂറ്റന്‍ നീരാളിയും സിംഹവും മുതല്‍ അത്യന്താധുനിക കലാരൂപങ്ങള്‍ വരെയും കാരന്‍ കേക്കുകളില്‍ വിരിയിക്കും. ശില്‌പ-ചിത്ര ശൈലികള്‍ സംയോജിപ്പിച്ചുള്ള കേക്കുകളാണ്‌ കാരന്റെ സ്‌പെഷല്‍. കൂറ്റന്‍ രൂപത്തിലുള്ള ഈ കേക്കുകള്‍ വാങ്ങാന്‍ മാസങ്ങളോളം കാത്തിരുന്നാണ്‌ ആളുകള്‍ ഓഡര്‍ കൊടുക്കുന്നത്‌.
Saneesh Thomascheruvil 5:58pm Jul 16
കൊതിയൂറും ശില്‍പ്പങ്ങള്‍
Text Size:

കാരന്‍ പോര്‍ടാലിയോ തന്റെ കൂട്ടുകാരി ആരംഭിച്ച ബേക്കറി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. അമേരിക്കയിലെ ജോര്‍ജിയിലുള്ള അന്റ്‌ലാന്റിയിലാണ്‌ ഹൈലാന്‍ഡ്‌ ബേക്കറി എന്ന പേരില്‍ കാരന്റെ കൂട്ടുകാരി സ്‌റ്റാസി എമ്മ ബേക്കറി ആരംഭിച്ചത്‌. കേക്കുകളും മിഠായികളും ഉള്‍പ്പെടെ കൊതിയൂറുന്ന വിഭവങ്ങള്‍ അലങ്കരിച്ച ചില്ലലമാരകള്‍ കാരനെ ആകര്‍ഷിച്ചു. എന്നാല്‍, കാരന്റെ കണ്ണുകള്‍ പരതിയിരുന്ന അലങ്കരിച്ച കേക്കുകള്‍ ബേക്കറിയില്‍ ഇല്ലായിരുന്നു. സ്‌റ്റാസിയോട്‌ അല്‌പം കളിയായും എന്നാല്‍ കാര്യമായും കാരന്‍ പറഞ്ഞു ഞാന്‍ ഏതാനും അലങ്കരിച്ച കേക്കുകള്‍ ഉണ്ടാക്കി തരട്ടെ. സ്‌റ്റാസിക്കു നൂറുവട്ടം സമ്മതം. 2005-ലെ ആ ദിനം കാരന്റെ ജീവിതം മാറ്റി മറിച്ചു. ബാങ്ക്‌ ജോലി രാജിവച്ച്‌ കാരന്‍ ബേക്കറിയില്‍ കേക്കുകളുണ്ടാക്കി തുടങ്ങി.

ലോകപ്രശസ്‌തരായവര്‍ കാരനുണ്ടാക്കിയ കേക്കുകള്‍ വാങ്ങാന്‍ ക്യൂനിന്നു. വിഖ്യാത സംഗീതജ്‌ഞന്‍ എല്‍ട്ടന്‍ ജോണ്‍, ഹോളിവുഡ്‌ അഭിനേത്രി ഡെമി മൂര്‍ തുടങ്ങിയവരൊക്കെ കാരന്റെ കേക്കിന്റെ രുചി അംഗീകരിച്ചവരാണ്‌.

ആളുകളുടെ രൂപത്തിലും വലുപ്പത്തിലും കാരന്‍ സൃഷ്‌ടിക്കുന്ന കേക്കുകളാണ്‌ അവരെ പ്രശസ്‌തയാക്കിയത്‌. കണ്ണുകള്‍ക്ക്‌ ആസ്വാദ്യകരവും നാവിനു രുചികരവുമായ കേക്ക്‌ ശില്‍പ്പിയാണ്‌ ഈ വിദഗ്‌ധ. കേക്കുകളില്‍ ശില്‌പം തീര്‍ക്കുന്ന കലാകാരിയാണ്‌ കാരനെന്നാണ്‌ ഒരിക്കലെങ്കിലും അവരുടെ കേക്കുകള്‍ കണ്ടിട്ടുള്ളവര്‍ പറയുന്നത്‌.

ബേക്കറി ജീവനക്കാരനായ മുത്തച്‌ഛനാണ്‌ കാരന്റെ കേക്കുപ്രേമത്തിന്റെ കാരണക്കാരന്‍. കുട്ടിക്കാലത്ത്‌ മുത്തച്‌ഛനൊപ്പമുള്ള ബേക്കറി യാത്രകളാണ്‌ കാരന്റെ അലങ്കരിച്ച കേക്കുകളുടെ ലോകത്തേക്ക്‌ നയിച്ചത്‌. പിന്നീട്‌ പഠിച്ച്‌ ബാങ്ക്‌ ജോലിക്കാരിയായെങ്കിലും കാരന്‍ കേക്കുകളോടുള്ള ഇഷ്‌ടവും മനസില്‍ സൂക്ഷിക്കുകയായിരുന്നു. കൂറ്റന്‍ നീരാളിയും സിംഹവും മുതല്‍ അത്യന്താധുനിക കലാരൂപങ്ങള്‍ വരെയും കാരന്‍ കേക്കുകളില്‍ വിരിയിക്കും. ശില്‌പ-ചിത്ര ശൈലികള്‍ സംയോജിപ്പിച്ചുള്ള കേക്കുകളാണ്‌ കാരന്റെ സ്‌പെഷല്‍. കൂറ്റന്‍ രൂപത്തിലുള്ള ഈ കേക്കുകള്‍ വാങ്ങാന്‍ മാസങ്ങളോളം കാത്തിരുന്നാണ്‌ ആളുകള്‍ ഓഡര്‍ കൊടുക്കുന്നത്‌.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment