Friday, July 8, 2011

Fwd: [SAANTHWANAM --- സാന്ത്വനം] യൗവനത്തിലെ ആരോഗ്യരക്ഷ



---------- Forwarded message ----------
From: Muhammed Ali Abdullah <notification+kr4marbae4mn@facebookmail.com>
Date: 2011/7/8
Subject: [SAANTHWANAM --- സാന്ത്വനം] യൗവനത്തിലെ ആരോഗ്യരക്ഷ
To: SAANTHWANAM --- സാന്ത്വനം <193652617319023@groups.facebook.com>


യൗവനത്തിലെ ആരോഗ്യരക്ഷ   സ്ത്രീയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളാണ് ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിവ. നിഷ്‌കളങ്കമായ ബാല്യം കഴിഞ്ഞ്, സ്വാതന്ത്ര്യവാഞ്ഞ്ഛയും സാഹസികതയും കൗതുകം ഉണര്‍ത്തുന്ന കൗമാരപ്രായം പിന്നിട്ട് യൗവനത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.  കല്യാണം എപ്പോള്‍ 19-20 വയസ്സ് തുടങ്ങി 35-40 വയസ്സുവരെയുള്ള കാലം യൗവനമായി കണക്കാക്കാം. ഈ കാലഘട്ടത്തില്‍ പ്രധാനമായും യുവതികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് വിവാഹം, ലൈംഗികജീവിതം, പ്രസവം മുതലായവ. വിവാഹ കാര്യത്തില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് വിവാഹപ്രായം. എത്ര വയസ്സില്‍ വിവാഹിതയാകുന്നതാണ് ഉത്തമം; അങ്ങനെ ഒരു പ്രായം ഉണ്ടെങ്കില്‍ അ തിനുകാരണം വല്ലതുമുണ്ടോ?  1978ലെ ബാല്യവിവാഹ നിരോധന (ഭേദഗതി) നിയമപ്രകാരം ആണ്‍കുട്ടിക്ക് 21 വയസ്സും പെണ്‍കുട്ടിക്ക് 18 വയസ്സും തികയുന്നതിനുമുമ്പ് വിവാഹിതരാകുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ചെറുപ്രായത്തിലെ വിവാഹത്തിന്റെ ദൂഷ്യഫലങ്ങളാണ് ഇങ്ങനെ ഒരു നിയമം ഉണ്ടാക്കാന്‍ ഗവണ്‍മെന്‍റിനെ പ്രേരിപ്പിച്ചത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും മാനസികവും ശാരീരികവുമായ വളര്‍ച്ച പൂര്‍ണമാകുന്നില്ല.   കൗമാരപ്രായത്തിനുശേഷവും ശാരീരിക വളര്‍ച്ച തുടരുന്നു. ശരീരത്തിലെ എല്ലുകള്‍ പ്രത്യേകിച്ചും അരക്കെട്ടിലെ എല്ലുകള്‍ പൂര്‍ണമായി വളര്‍ച്ചപ്രാപിക്കുന്നത് 21-22 വയസ്സാകുമ്പോഴാണ്. ഇതിനു മുമ്പുള്ള ഗര്‍ഭധാരണം പ്രസവസമയത്ത് പല വൈഷമ്യങ്ങള്‍ക്കും കാരണമാകുന്നു. പ്രത്യേകിച്ച് കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൂടാതെ ഗര്‍ഭമലസല്‍, അകാലപ്രസവം , ജനനസമയത്ത് കുഞ്ഞിന് തൂക്കംകുറവ് , മുലപ്പാലിന്റെ അഭാവം, പ്രസവത്തിനുശേഷം ഉണ്ടാകുന്ന മാനസിക വിഭ്രാന്തി ഇവ ചെറുപ്രായത്തില്‍ ഗര്‍ഭവതിയാകുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു.  മേല്‍പ്പറഞ്ഞ, ഗര്‍ഭകാലത്തുള്ള അസുഖങ്ങള്‍ക്കു പുറമെ വിവാഹത്തിനും ഗര്‍ഭധാരണത്തിനും പ്രസവത്തിനുമുള്ള മാനസിക സന്നദ്ധത ഇവരില്‍ കുറവായിരിക്കും. പ്രസവവേദന സഹിക്കാനുള്ള ശക്തിയും തുലോം കുറവായിരിക്കും. സിസേറിയന്‍ ഓപ്പറേഷന്റെ നിരക്കും ഈ പ്രായക്കാരില്‍ കൂടുതലാണ്. ഗര്‍ഭം ധരിക്കുന്നതിനും പ്രസവത്തിനും ഉത്തമപ്രായം 22നും 25നും മധ്യേയാണ്. മറ്റൊരു പ്രധാനകാര്യമാണ് വളരെ ചെറുപ്പത്തിലേയുള്ള ലൈംഗികജീവിതം. ഗര്‍ഭാശയമുഖ കാന്‍സറിന്റെ ഒരു പ്രധാന കാരണമാണിതെന്ന് ഗ വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  നമ്മുടെ സമുദായത്തില്‍ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കുന്നത് മാതാപിതാക്കളും ബന്ധുജനങ്ങളുമാണെങ്കിലും ഭാവിയില്‍ പരസ്പരം സഹകരിച്ചും ആശ്രയിച്ചും ജീവിക്കേണ്ട ദമ്പതികളാണ് അവസാന തീരുമാനമെടുക്കേണ്ടത്. ലൈംഗിക കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവരുടേതായ ഒരു അഭിപ്രായവുമില്ല. ഭര്‍ത്താവിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മിക്ക സ്ത്രീകള്‍ക്കും നിസ്സംഗ പങ്കാളിത്തമേ ഉള്ളൂ. കുട്ടികളുണ്ടായി കഴിഞ്ഞാല്‍ പിന്നെ ലൈംഗികബന്ധത്തിന്റെ ആവശ്യമില്ലെന്ന വിശ്വാസമാ ണ് ചിലര്‍ വെച്ചുപുലര്‍ത്തുന്നത്. ഇതു ശരിയല്ല. സാധാരണയായി സ്ത്രീകളില്‍ കാണുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്.  ലൈംഗിക ഉത്തേജനക്കുറവ്: ലൈംഗിക ഉത്തേജനക്കുറവ് അഥവാ ലൈംഗിക മരവിപ്പ് ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ്. സെക്‌സിനെക്കുറിച്ച് പാരമ്പര്യമായ അന്ധവിശ്വാസമാണ് പലപ്പോഴും ഇതിനു കാരണം. മറ്റു ചിലരുടെ വിശ്വാസം സെക്‌സ് ഭര്‍ത്താവിന്റെ സുഖത്തിനുവേണ്ടി മാത്രമാണ് എന്നാണ്. കുടുംബത്തിലെ പലപ്രശ്‌നങ്ങള്‍-കുട്ടികളുടെ കാര്യം, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഭര്‍ത്താവിന്റെ സ്നേഹക്കുറവ് തുടങ്ങിയവയും ലൈംഗിക മരവിപ്പിന് കാ രണമാകുന്നു.  രതിമൂര്‍ച്ഛയുടെ അഭാവം: ഒരു നല്ല വിഭാഗം സ്ത്രീകളും ഇതിനെക്കുറിച്ച് അജ്ഞരാണ്. സെക്‌സിലെ ഒരു അവസ്ഥയാണ് രതിമൂര്‍ച്ഛ.  ബന്ധപ്പെടുമ്പോള്‍ വേദന: ശാരീരികമോ മാനസികമോ ആയ കാരണങ്ങള്‍ കൊണ്ട് വേദന വരാം. സാധാരണയായി കാണുന്ന അണുബാധയാണ് പ്രധാന കാരണം. മൂത്രനാളിയിലെ അണുബാധ കൊണ്ടും വേദനയുണ്ടാകാം. സെക്‌സിനെക്കുറിച്ചുള്ള അബദ്ധധാരണകളും ഇതിന് കാരണമാകാറുണ്ട്.  വജൈനിസ്മസ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനീസങ്കോചം ഉണ്ടാകുന്നതാണ് ഈ പ്രശ്‌നം. സ്ത്രീവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണവുമിതാണ്. ലൈംഗികതയെ സംബന്ധിച്ച ഭീതിജനിപ്പിക്കുന്ന കഥകള്‍, കുട്ടിക്കാലത്തുണ്ടാകുന്ന മോശമായ ലൈംഗിക അനുഭവങ്ങള്‍ മുതലായവയാണ് ഇതിനു കാരണം. ലൈംഗികവിരക്തി, ലൈംഗിക ആര്‍ത്തി മുതലായവയാണ് സ്ത്രീകളില്‍ കാണുന്ന മറ്റു പ്രശ്‌നങ്ങള്‍. ഇവയ്‌ക്കെല്ലാം തന്നെ എളുപ്പത്തില്‍ ചികിത്സ സാധ്യമാണ്.  ലൈംഗിക കാര്യത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യപങ്കാളിത്തും ആവശ്യമാണ്. മാനസിക സംതൃപ്തിക്കുവേണ്ടി ഇരുകൂട്ടരും സഹകരിച്ചു പ്രവര്‍ത്തിക്കണം. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് ഭാര്യ മുന്‍തൂക്കം കൊടുക്കുന്നതുപോലെ ഭാര്യയുടെ ഇഷ്ടത്തിന് ഭര്‍ത്താവും മുന്‍തൂക്കം കൊടുക്കണം. എന്താണ് സെകെ്‌സന്നും അതിന്റെ ഉദ്ദേശ്യം എന്തെന്നും വിവാഹത്തിന് മുമ്പുതന്നെ സ്ത്രീകള്‍ വായിച്ചും കേട്ടും അറിഞ്ഞിരിക്കണം. ലൈംഗിക കാര്യങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. ആവശ്യമെന്നു തോന്നുന്നുണ്ടെങ്കില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ്ങിനു പോകുകയോ ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുകയോ ചെയ്യാവുന്നതാണ്. ഒരു ഡോക്ടറുടെ ഉപദേശം അനുസരിച്ച് അവനവനു വേണ്ട മാര്‍ഗം സ്വീകരിക്കാവുന്നതാണ്.  അടിയന്തര ഗര്‍ഭനിരോധനം: അപ്രതീക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് എന്തെങ്കിലും പാകപ്പിഴ പറ്റുക, ബലാത്സംഗം എന്നീ സമയങ്ങളില്‍ ഉപകാരപ്രദമായ ഒന്നാണ് അടിയന്തര ഗര്‍ഭനിരോധനോപാധികള്‍. ബന്ധപ്പെട്ട് 72 മണിക്കൂറുകള്‍ക്കകം ഗുളിക കഴിച്ചാല്‍ ഗര്‍ഭം തടയാവുന്നതാണ്. ഇതിനുള്ള ഗുളിക ഇപ്പോള്‍ ലഭ്യമാണ്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുകയാണെങ്കില്‍ അപ്രതീക്ഷിത ഗര്‍ഭവും ഗര്‍ഭം അലസിപ്പിക്കലും ഒഴിവാക്കാം.  ഈ സമയത്ത് സ്ത്രീകളെ അലട്ടുന്ന സാധാരണ പ്രശ്‌നങ്ങളാണ് ക്രമംതെറ്റിയുള്ള ആര്‍ത്തവം, ആര്‍ത്തവവേദന, വെള്ളപോക്ക് മുതലായവ. പ്രസവം, ഗര്‍ഭമലസല്‍ ഇവകഴിഞ്ഞും ആര്‍ത്തവം ക്രമംതെറ്റിവരാറുണ്ട്. പ്രസവംകഴിഞ്ഞ് കുഞ്ഞിന് മുലയൂട്ടുന്ന സമയം ആര്‍ത്തവം ഉണ്ടായില്ലെന്നുവരാം. ആര്‍ത്തവം ഇല്ലെങ്കിലും ഈ സമയത്ത് ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട്. പ്രസവം കഴിഞ്ഞ് 90 ദിവസം ലൈംഗികവേഴ്ച പാടില്ല. അതുകഴിഞ്ഞ് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കണം.  ആര്‍ത്തവ വേദന  സാധാരണയായി ആര്‍ത്തവവേദന പ്രസവം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുകയാണ് പതിവ്. കുറച്ചുനാള്‍ ആര്‍ത്തവവേദന ഇല്ലാതിരുന്നിട്ട് വീണ്ടും വരികയാണെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.  വെള്ളപോക്ക് സാധാരണയായി ഈ പ്രായത്തില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ് വെള്ളപോക്ക്. യോനിയില്‍നിന്ന് ഉണ്ടാകുന്ന വെളുത്ത സ്രവത്തിന് നിറംമാറ്റം, ദുര്‍ഗന്ധം, ചൊറിച്ചില്‍ ഇവ ഉണ്ടെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കേണ്ടതാണ്. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളും ചിലപ്പോള്‍ കാണാറുണ്ട്. പ്രസവസമയത്ത് യോനിക്കും യോനിയിലെ വലയം ചെയ്യുന്ന പേശികള്‍ ക്കും ഉണ്ടാകുന്ന ബലക്കുറവു കാരണം, ഗര്‍ഭപാത്രവും മൂത്രാശയവും താഴോട്ടു തള്ളിവരുന്നു. ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും നാംഅറിയാതെ കുറച്ച് മൂത്രം പോകുന്നതും സാധാരണയാണ്. ഇതിനു വേണ്ട ചികിത്സ ലഭ്യമാണ്.  മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ കൂടാതെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും-പ്രത്യേകിച്ച് മാതാവിനോ സഹോദരിക്കോ ഗര്‍ഭാശയവും അണ്ഡാശയവും സംബന്ധിച്ച് മുഴകള്‍, കാന്‍സര്‍ മുതലായവ ഉണ്ടായിട്ടുണ്ടെങ്കില്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമായും ഗൈനക്കോളജി പരിശോധന ചെയ്യേണ്ടതാണ്.  ഡോ. പി.കെ.ശ്യാമളാദേവി സീനിയര്‍ ഗൈനക്കോളജിസ്റ്റ്,  കിംസ്,  തിരുവനന്തപുരം
Muhammed Ali Abdullah 6:33pm Jul 8
യൗവനത്തിലെ ആരോഗ്യരക്ഷ

സ്ത്രീയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളാണ് ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിവ. നിഷ്‌കളങ്കമായ ബാല്യം കഴിഞ്ഞ്, സ്വാതന്ത്ര്യവാഞ്ഞ്ഛയും സാഹസികതയും കൗതുകം ഉണര്‍ത്തുന്ന കൗമാരപ്രായം പിന്നിട്ട് യൗവനത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

കല്യാണം എപ്പോള്‍
19-20 വയസ്സ് തുടങ്ങി 35-40 വയസ്സുവരെയുള്ള കാലം യൗവനമായി കണക്കാക്കാം. ഈ കാലഘട്ടത്തില്‍ പ്രധാനമായും യുവതികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് വിവാഹം, ലൈംഗികജീവിതം, പ്രസവം മുതലായവ. വിവാഹ കാര്യത്തില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് വിവാഹപ്രായം. എത്ര വയസ്സില്‍ വിവാഹിതയാകുന്നതാണ് ഉത്തമം; അങ്ങനെ ഒരു പ്രായം ഉണ്ടെങ്കില്‍ അ തിനുകാരണം വല്ലതുമുണ്ടോ?

1978ലെ ബാല്യവിവാഹ നിരോധന (ഭേദഗതി) നിയമപ്രകാരം ആണ്‍കുട്ടിക്ക് 21 വയസ്സും പെണ്‍കുട്ടിക്ക് 18 വയസ്സും തികയുന്നതിനുമുമ്പ് വിവാഹിതരാകുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ചെറുപ്രായത്തിലെ വിവാഹത്തിന്റെ ദൂഷ്യഫലങ്ങളാണ് ഇങ്ങനെ ഒരു നിയമം ഉണ്ടാക്കാന്‍ ഗവണ്‍മെന്‍റിനെ പ്രേരിപ്പിച്ചത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും മാനസികവും ശാരീരികവുമായ വളര്‍ച്ച പൂര്‍ണമാകുന്നില്ല.

കൗമാരപ്രായത്തിനുശേഷവും ശാരീരിക വളര്‍ച്ച തുടരുന്നു. ശരീരത്തിലെ എല്ലുകള്‍ പ്രത്യേകിച്ചും അരക്കെട്ടിലെ എല്ലുകള്‍ പൂര്‍ണമായി വളര്‍ച്ചപ്രാപിക്കുന്നത് 21-22 വയസ്സാകുമ്പോഴാണ്. ഇതിനു മുമ്പുള്ള ഗര്‍ഭധാരണം പ്രസവസമയത്ത് പല വൈഷമ്യങ്ങള്‍ക്കും കാരണമാകുന്നു. പ്രത്യേകിച്ച് കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൂടാതെ ഗര്‍ഭമലസല്‍, അകാലപ്രസവം , ജനനസമയത്ത് കുഞ്ഞിന് തൂക്കംകുറവ് , മുലപ്പാലിന്റെ അഭാവം, പ്രസവത്തിനുശേഷം ഉണ്ടാകുന്ന മാനസിക വിഭ്രാന്തി ഇവ ചെറുപ്രായത്തില്‍ ഗര്‍ഭവതിയാകുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു.

മേല്‍പ്പറഞ്ഞ, ഗര്‍ഭകാലത്തുള്ള അസുഖങ്ങള്‍ക്കു പുറമെ വിവാഹത്തിനും ഗര്‍ഭധാരണത്തിനും പ്രസവത്തിനുമുള്ള മാനസിക സന്നദ്ധത ഇവരില്‍ കുറവായിരിക്കും. പ്രസവവേദന സഹിക്കാനുള്ള ശക്തിയും തുലോം കുറവായിരിക്കും. സിസേറിയന്‍ ഓപ്പറേഷന്റെ നിരക്കും ഈ പ്രായക്കാരില്‍ കൂടുതലാണ്. ഗര്‍ഭം ധരിക്കുന്നതിനും പ്രസവത്തിനും ഉത്തമപ്രായം 22നും 25നും മധ്യേയാണ്. മറ്റൊരു പ്രധാനകാര്യമാണ് വളരെ ചെറുപ്പത്തിലേയുള്ള ലൈംഗികജീവിതം. ഗര്‍ഭാശയമുഖ കാന്‍സറിന്റെ ഒരു പ്രധാന കാരണമാണിതെന്ന് ഗ വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നമ്മുടെ സമുദായത്തില്‍ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കുന്നത് മാതാപിതാക്കളും ബന്ധുജനങ്ങളുമാണെങ്കിലും ഭാവിയില്‍ പരസ്പരം സഹകരിച്ചും ആശ്രയിച്ചും ജീവിക്കേണ്ട ദമ്പതികളാണ് അവസാന തീരുമാനമെടുക്കേണ്ടത്.
ലൈംഗിക കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവരുടേതായ ഒരു അഭിപ്രായവുമില്ല. ഭര്‍ത്താവിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മിക്ക സ്ത്രീകള്‍ക്കും നിസ്സംഗ പങ്കാളിത്തമേ ഉള്ളൂ. കുട്ടികളുണ്ടായി കഴിഞ്ഞാല്‍ പിന്നെ ലൈംഗികബന്ധത്തിന്റെ ആവശ്യമില്ലെന്ന വിശ്വാസമാ ണ് ചിലര്‍ വെച്ചുപുലര്‍ത്തുന്നത്. ഇതു ശരിയല്ല. സാധാരണയായി സ്ത്രീകളില്‍ കാണുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്.

ലൈംഗിക ഉത്തേജനക്കുറവ്: ലൈംഗിക ഉത്തേജനക്കുറവ് അഥവാ ലൈംഗിക മരവിപ്പ് ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ്. സെക്‌സിനെക്കുറിച്ച് പാരമ്പര്യമായ അന്ധവിശ്വാസമാണ് പലപ്പോഴും ഇതിനു കാരണം. മറ്റു ചിലരുടെ വിശ്വാസം സെക്‌സ് ഭര്‍ത്താവിന്റെ സുഖത്തിനുവേണ്ടി മാത്രമാണ് എന്നാണ്. കുടുംബത്തിലെ പലപ്രശ്‌നങ്ങള്‍-കുട്ടികളുടെ കാര്യം, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഭര്‍ത്താവിന്റെ സ്നേഹക്കുറവ് തുടങ്ങിയവയും ലൈംഗിക മരവിപ്പിന് കാ രണമാകുന്നു.

രതിമൂര്‍ച്ഛയുടെ അഭാവം: ഒരു നല്ല വിഭാഗം സ്ത്രീകളും ഇതിനെക്കുറിച്ച് അജ്ഞരാണ്. സെക്‌സിലെ ഒരു അവസ്ഥയാണ് രതിമൂര്‍ച്ഛ.

ബന്ധപ്പെടുമ്പോള്‍ വേദന: ശാരീരികമോ മാനസികമോ ആയ കാരണങ്ങള്‍ കൊണ്ട് വേദന വരാം. സാധാരണയായി കാണുന്ന അണുബാധയാണ് പ്രധാന കാരണം. മൂത്രനാളിയിലെ അണുബാധ കൊണ്ടും വേദനയുണ്ടാകാം. സെക്‌സിനെക്കുറിച്ചുള്ള അബദ്ധധാരണകളും ഇതിന് കാരണമാകാറുണ്ട്.

വജൈനിസ്മസ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനീസങ്കോചം ഉണ്ടാകുന്നതാണ് ഈ പ്രശ്‌നം. സ്ത്രീവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണവുമിതാണ്. ലൈംഗികതയെ സംബന്ധിച്ച ഭീതിജനിപ്പിക്കുന്ന കഥകള്‍, കുട്ടിക്കാലത്തുണ്ടാകുന്ന മോശമായ ലൈംഗിക അനുഭവങ്ങള്‍ മുതലായവയാണ് ഇതിനു കാരണം. ലൈംഗികവിരക്തി, ലൈംഗിക ആര്‍ത്തി മുതലായവയാണ് സ്ത്രീകളില്‍ കാണുന്ന മറ്റു പ്രശ്‌നങ്ങള്‍. ഇവയ്‌ക്കെല്ലാം തന്നെ എളുപ്പത്തില്‍ ചികിത്സ സാധ്യമാണ്.

ലൈംഗിക കാര്യത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യപങ്കാളിത്തും ആവശ്യമാണ്. മാനസിക സംതൃപ്തിക്കുവേണ്ടി ഇരുകൂട്ടരും സഹകരിച്ചു പ്രവര്‍ത്തിക്കണം. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് ഭാര്യ മുന്‍തൂക്കം കൊടുക്കുന്നതുപോലെ ഭാര്യയുടെ ഇഷ്ടത്തിന് ഭര്‍ത്താവും മുന്‍തൂക്കം കൊടുക്കണം. എന്താണ് സെകെ്‌സന്നും അതിന്റെ ഉദ്ദേശ്യം എന്തെന്നും വിവാഹത്തിന് മുമ്പുതന്നെ സ്ത്രീകള്‍ വായിച്ചും കേട്ടും അറിഞ്ഞിരിക്കണം. ലൈംഗിക കാര്യങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. ആവശ്യമെന്നു തോന്നുന്നുണ്ടെങ്കില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ്ങിനു പോകുകയോ ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുകയോ ചെയ്യാവുന്നതാണ്.
ഒരു ഡോക്ടറുടെ ഉപദേശം അനുസരിച്ച് അവനവനു വേണ്ട മാര്‍ഗം സ്വീകരിക്കാവുന്നതാണ്.

അടിയന്തര ഗര്‍ഭനിരോധനം: അപ്രതീക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് എന്തെങ്കിലും പാകപ്പിഴ പറ്റുക, ബലാത്സംഗം എന്നീ സമയങ്ങളില്‍ ഉപകാരപ്രദമായ ഒന്നാണ് അടിയന്തര ഗര്‍ഭനിരോധനോപാധികള്‍. ബന്ധപ്പെട്ട് 72 മണിക്കൂറുകള്‍ക്കകം ഗുളിക കഴിച്ചാല്‍ ഗര്‍ഭം തടയാവുന്നതാണ്. ഇതിനുള്ള ഗുളിക ഇപ്പോള്‍ ലഭ്യമാണ്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുകയാണെങ്കില്‍ അപ്രതീക്ഷിത ഗര്‍ഭവും ഗര്‍ഭം അലസിപ്പിക്കലും ഒഴിവാക്കാം.

ഈ സമയത്ത് സ്ത്രീകളെ അലട്ടുന്ന സാധാരണ പ്രശ്‌നങ്ങളാണ് ക്രമംതെറ്റിയുള്ള ആര്‍ത്തവം, ആര്‍ത്തവവേദന, വെള്ളപോക്ക് മുതലായവ. പ്രസവം, ഗര്‍ഭമലസല്‍ ഇവകഴിഞ്ഞും ആര്‍ത്തവം ക്രമംതെറ്റിവരാറുണ്ട്. പ്രസവംകഴിഞ്ഞ് കുഞ്ഞിന് മുലയൂട്ടുന്ന സമയം ആര്‍ത്തവം ഉണ്ടായില്ലെന്നുവരാം. ആര്‍ത്തവം ഇല്ലെങ്കിലും ഈ സമയത്ത് ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട്. പ്രസവം കഴിഞ്ഞ് 90 ദിവസം ലൈംഗികവേഴ്ച പാടില്ല. അതുകഴിഞ്ഞ് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കണം.

ആര്‍ത്തവ വേദന
സാധാരണയായി ആര്‍ത്തവവേദന പ്രസവം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുകയാണ് പതിവ്. കുറച്ചുനാള്‍ ആര്‍ത്തവവേദന ഇല്ലാതിരുന്നിട്ട് വീണ്ടും വരികയാണെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

വെള്ളപോക്ക്
സാധാരണയായി ഈ പ്രായത്തില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ് വെള്ളപോക്ക്. യോനിയില്‍നിന്ന് ഉണ്ടാകുന്ന വെളുത്ത സ്രവത്തിന് നിറംമാറ്റം, ദുര്‍ഗന്ധം, ചൊറിച്ചില്‍ ഇവ ഉണ്ടെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കേണ്ടതാണ്. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളും ചിലപ്പോള്‍ കാണാറുണ്ട്. പ്രസവസമയത്ത് യോനിക്കും യോനിയിലെ വലയം ചെയ്യുന്ന പേശികള്‍ ക്കും ഉണ്ടാകുന്ന ബലക്കുറവു കാരണം, ഗര്‍ഭപാത്രവും മൂത്രാശയവും താഴോട്ടു തള്ളിവരുന്നു. ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും നാംഅറിയാതെ കുറച്ച് മൂത്രം പോകുന്നതും സാധാരണയാണ്. ഇതിനു വേണ്ട ചികിത്സ ലഭ്യമാണ്.

മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ കൂടാതെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും-പ്രത്യേകിച്ച് മാതാവിനോ സഹോദരിക്കോ ഗര്‍ഭാശയവും അണ്ഡാശയവും സംബന്ധിച്ച് മുഴകള്‍, കാന്‍സര്‍ മുതലായവ ഉണ്ടായിട്ടുണ്ടെങ്കില്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമായും ഗൈനക്കോളജി പരിശോധന ചെയ്യേണ്ടതാണ്.

ഡോ. പി.കെ.ശ്യാമളാദേവി
സീനിയര്‍ ഗൈനക്കോളജിസ്റ്റ്,
കിംസ്,
തിരുവനന്തപുരം

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment